Breaking

Monday, June 8, 2020

ഇത് പൊല്ലാപ്പല്ല, 'POL APP'; ആപ്പിന് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേര് തിരഞ്ഞെടുത്ത് കേരള പോലീസ്

തിരുവനന്തപുരം: പൊല്ലാപ്പല്ല, POL APP, ഇതാണ് കേരള പോലീസിന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പേര്. പേര് നിർദേശിക്കാനുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ പൊല്ലാപ്പ് എന്ന പേരിൽനിന്നാണ് പോലീസ് POL APP എന്നത് തിരഞ്ഞെടുത്തത്. ആപ്പിന് പേരിടാൻ നിർദേശിച്ചിട്ടുള്ള പോസ്റ്റിൽ തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പ് എന്ന പേര് കമന്റ് ചെയ്തത്. പോലീസിന്റെ പോലും ആപ്പിന്റെ ആപ്പും കൂട്ടിച്ചേർത്താണ് ശ്രീകാന്ത് പൊല്ലാപ്പ് എന്ന പേര് നിർദേശിച്ചത്. ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചതും ഈ പേരിനായിരുന്നു. ഒടുവിൽ ഇത് ഞങ്ങളിങ്ങെടുക്കുവാ എന്നറിയിച്ചാണ് കേരള പോലീസ് പേര് തിരഞ്ഞെടുത്ത വിവരം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. പേര് നിർദേശിച്ച ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി ഉപഹാരവും നൽകും. ജൂൺ പത്തിനാണ് കേരള പോലീസിന്റെ പുതിയ ആപ്പ് പുറത്തിറക്കുന്നത്. പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്ഐആർ ഡോൺലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. Content Highlights:kerala police new mobile application pol app


from mathrubhumi.latestnews.rssfeed https://ift.tt/2zdBvev
via IFTTT