പോങ്യാങ്: കോവിഡ് വ്യാപനത്തേ തുടർന്ന് പ്രതിസന്ധിയിലായ സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥ സ്വയംപര്യാപ്തത നേടണമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ആണവായുധ പദ്ധതികളുടെ പേരിൽ ആഗോളതലത്തിൽ ഉപരോധങ്ങൾ നേരിടുന്നതിന് പുറമേയാണ് കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങളും ഉത്തര കൊറിയ നേരിടുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സ്വയം പര്യാപ്തമായ സമ്പദ്വ്യവസ്ഥയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായി ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ പറയുന്നു. ഉത്തരകൊറിയൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന ശക്തികേന്ദ്രം രാസവസ്തു വ്യവസായശാലകളാണെന്ന് കിം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പറഞ്ഞു. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും മറ്റുമുള്ള വാർത്താ റിപ്പോർട്ടുകൾ മുമ്പ് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യുറോ യോഗം സംബന്ധിച്ച വിവരം ഉത്തരകൊറിയയിൽ നിന്ന് പുറത്തുവരുന്നത്. അതേസമയം ഉത്തരകൊറിയ ഔദ്യോഗികമായി കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അവിടെ രോഗവ്യാപനം വളരെ കൂടുതലാണെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. Content Highlights:Amid economic crisis, North Korean leader Kim Jong-un touts self-sufficient economy
from mathrubhumi.latestnews.rssfeed https://ift.tt/2ALmWz6
via
IFTTT