അഹമ്മദാബാദ്: രാജ്യസഭാ ഇലക്ഷന് മുന്നോടിയായി19 കോൺഗ്രസ്സ് എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി. രാജസ്ഥാൻ മൗണ്ട് അബുവിലെ വൈൽഡ് വിൻഡ് റിസോർട്ടിലേക്കാണ് 19 എം.എൽ.എമാരെ മാറ്റിയിരിക്കുന്നത്. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് കൂറുമാറ്റം ഒഴിവാക്കുന്നതിനായാണ് കോൺഗ്രസ് നേതൃത്വം ശനിയാഴ്ച തങ്ങളുടെ എം.എൽ.എ.മാരെ മൂന്നു റിസോർട്ടുകളിലേക്കു മാറ്റിയത്. പ്രതിപക്ഷനേതാവ് പരേശ് ധാനാനിയുടെ നേതൃത്വത്തിലുള്ള എം.എൽ.എ.മാരാണ് നീൽസിറ്റി റിസോർട്ടിലുള്ളത്. സൗരാഷ്ട്ര-കച്ച് മേഖലയിലെ എം.എൽ.എ.മാരെ താമസിപ്പിച്ചിട്ടുള്ള രാജ്കോട്ടിലെ നീൽസിറ്റി റിസോർട്ട് ഉടമയ്ക്കും മാനേജർക്കുമെതിരേ അടച്ചിടൽ മാനദണ്ഡങ്ങൾ ലംഘിച്ചതിനു കേസ് എടുത്തിരുന്നു. അടച്ചിടൽ നിയന്ത്രണങ്ങൾപ്രകാരം തിങ്കളാഴ്ചവരെ ഹോട്ടലുകളും റസ്റ്റോറന്റുകളും തുറക്കാൻ പാടില്ലെന്നിരിക്കേ റിസോർട്ട് കോൺഗ്രസ് എം.എൽ.എ.മാർക്കായി തുറന്നുകൊടുത്തതിനെതിരേയാണു നടപടി. പലതവണയായി എട്ട് എം.എൽ.എ.മാർ രാജിവെച്ചതോടെ 182 അംഗ സംസ്ഥാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എ.മാരുടെ എണ്ണം 65 ആയി ചുരുങ്ങി. മൂന്നു എം.എൽ.എ.മാരാണ് കഴിഞ്ഞദിവസം രാജിവെച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കു മേധാവിത്വമുറപ്പിക്കുന്നതിനുള്ള കുതിരക്കച്ചവടത്തിന്റെ ഭാഗമാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇവരുടെ രാജിയോടെ കക്ഷിബലംവെച്ച് രണ്ടുസീറ്റ് ലഭിക്കേണ്ടിയിരുന്ന കോൺഗ്രസിന്റെ സാധ്യത ഒന്നായി ചുരുങ്ങുകയായിരുന്നു. ഈ മാസം 19-ന് നാലു രാജ്യസഭാ സീറ്റിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതൽ എം.എൽ.എ.മാരെ നഷ്ടമാവാതിരിക്കാനാണ് കോൺഗ്രസ് ബാക്കിയുള്ളവരെ തിരക്കിട്ട് റിസോർട്ടുകളിലേക്കു മാറ്റിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയ ഏഴ് എം.എൽ.എ.മാരൊഴികെ എല്ലാവരും റിസോർട്ടുകളിൽ എത്തിച്ചേർന്നതായും തിരഞ്ഞെടുപ്പു നടക്കുന്ന തീയതിവരെ അവർ റിസോർട്ടിൽ തുടരുമെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോശി പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ടാംസീറ്റ് സ്വന്തമാക്കാൻ ഒരു വോട്ടുകൂടി മതിയെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണെന്നതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും ഭൂരിപക്ഷം നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജീവ് സതവ് പറഞ്ഞു. റിസോർട്ടിനെതിരേ കേസെടുത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ രംഗത്തെത്തി. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഭയപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ ആവശ്യങ്ങളെ അടിച്ചമർത്തുകയാണ് ബി.ജെ.പി.യെന്ന് പട്ടേൽ പറഞ്ഞു. content highlights:19 Gujarat Congress MLAs Moved To Rajasthan Resort
from mathrubhumi.latestnews.rssfeed https://ift.tt/3h3PCUK
via
IFTTT