നാഗർകോവിൽ: വിശപ്പകറ്റാൻ അയൽവീടുകളിൽ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിയെ നിരന്തരപീഡനത്തിനിരയാക്കിയ കേസിൽ രണ്ടുകുട്ടികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസൻ (52), ജഫീർ ഹുസൈൻ (53), അബ്ദുൽ ജാഫർ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാർഥികളുമാണ് അറസ്റ്റിലായത്. നാഗർകോവിലിൽ കോഴിക്കടയിലെ തൊഴിലാളിയായ അച്ഛനും മാനസികവെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് കുട്ടി താമസിക്കുന്നത്. ലോക്ഡൗണിൽ അച്ഛന് തൊഴിൽ നഷ്ടപ്പെട്ടതോടെ കുടുംബം വരുമാനവുമില്ലാതെ ദാരിദ്ര്യത്തിലായി. ഈ സാഹചര്യത്തിൽ അയൽപക്കത്തെ വീടുകളിലെത്തിയ ബാലികയെ പ്രതികൾ സഹായങ്ങൾ നൽകി ലൈംഗികചൂഷണം നടത്തുകയായിരുന്നു. ചിലർ തന്നെ ശാരീരികമായി വേദനിപ്പിക്കുന്നതായി രണ്ടുദിവസങ്ങൾക്ക് മുമ്പ് കുട്ടി അച്ഛനോട് പറഞ്ഞു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മനസ്സിലായത്. ജില്ലാ എസ്.പി.ക്ക് നൽകിയ പരാതിയെത്തുടർന്നാണ് കുളച്ചൽ വനിതാ പോലീസും എ.ഡി.എ.എസ്.പി.യുടെ നേതൃത്വത്തിലും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ കുട്ടികളെ തിരുനെൽവേലി ജുവനൈൽ ഹോമിലാക്കി. Content Highlights: minor girl raped in nagarcoil, six arrested
from mathrubhumi.latestnews.rssfeed https://ift.tt/379GuJF
via
IFTTT