ബെയ്ജിങ്: ഇന്ത്യയുമായി അതിർത്തിസംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമേഖലയിൽ ചൈനീസ് സൈന്യത്തിന്റെ ശക്തിപ്രകടനം. വടക്കുപടിഞ്ഞാൻ പർവതമേഖലയിലാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി വൻപ്രകടനം നടത്തിയത്. ഒരുമാസത്തിലേറെയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ശനിയാഴ്ച ഇന്ത്യ-ചൈന ചർച്ചനടന്നിരുന്നു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിൽനിന്ന് അകലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ആയിരക്കണക്കിന് അർധസൈനികവിഭാഗങ്ങളെയും ഒട്ടേറെ ആയുധങ്ങളും സായുധവാഹനങ്ങളും അണിനിരത്തിയുള്ള പ്രകടനം ഏതാനും മണിക്കൂറുകൾ നീണ്ടു. ആവശ്യംവന്നാൽ എത്രയുംപെട്ടെന്ന് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാനാവുമെന്ന് തെളിയിക്കുകയായിരുന്നെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടുചെയ്തു. അതിർത്തിയിലെ ഗതാഗത സൗകര്യംകൂടിയാണ് ഇതുകാണിക്കുന്നതെന്ന് സൈനിക മേജർ കേണൽ മാവോ ലീ പറഞ്ഞു. വ്യോമസേനയുടെ കീഴിൽ വൻസന്നാഹവുമായി സൈനികർ ഹുബൈപ്രവിശ്യയിൽനിന്ന് വടക്കുപടിഞ്ഞാറൻമേഖലയിലെ അജ്ഞാതകേന്ദ്രത്തിലേക്ക് പോയതായി ചൈന സെൻട്രൽ ടെലിവിഷൻ ശനിയാഴ്ച റിപ്പോർട്ടുചെയ്തിരുന്നു. കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ അതിൽനിന്ന് പൂർണമായും മോചനം നേടിയെന്നും സൈനികർ സജ്ജമായെന്നും സി.സി.ടി.വി. റിപ്പോർട്ടുചെയ്തു. Content Highlights: India, China to continue military talks along with diplomatic deliberation to resolve Ladakh standoff
from mathrubhumi.latestnews.rssfeed https://ift.tt/2XH9hlG
via
IFTTT