Breaking

Monday, June 8, 2020

കത്താതിരുന്നത് 2400 കോടിയുടെ കറന്റ്; കഴിഞ്ഞവർഷം അധികംവന്നത് 487 കോടി യൂണിറ്റ്

തൃശ്ശൂർ: പുറമേനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുമ്പോഴും കേരളം കഴിഞ്ഞവർഷം ഉപയോഗിക്കാതിരുന്നത് 487.69 കോടി യൂണിറ്റ്. വൈദ്യുതി റെഗുലേറ്ററി കമ്മിഷനുമുന്നിൽ കെ.എസ്.ഇ.ബി. നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. യൂണിറ്റിന് അഞ്ചുരൂപവീതം കണക്കാക്കിയാൽ 2435 കോടി രൂപയുടെ വൈദ്യുതിയാണ് ഉപയോഗിക്കാതെ പോയത്. റിപ്പോർട്ട് പരിശോധിച്ച കമ്മിഷൻ അധികംവരുന്ന വൈദ്യുതി യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ വിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലോക്ഡൗണിനു മുമ്പുള്ള കണക്കാണിത്. 2020-'21, 2021-'22 വർഷങ്ങളിൽ 123.1 കോടി യൂണിറ്റും 81.1 കോടി യൂണിറ്റും അധികമായി വന്നേക്കാമെന്നും ബോർഡിന്റെ രേഖകളിൽ പറയുന്നു. 2018-'19 സാമ്പത്തികവർഷത്തിൽ 3495 കോടി രൂപയാണ് സ്വകാര്യകമ്പനികളിൽനിന്നു വൈദ്യുതി വാങ്ങാൻ കേരളം ചെലവിട്ടത്. കേന്ദ്രത്തിൽനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ 4017 കോടി രൂപയടക്കം 7512 കോടിയാണു ചെലവായത്. കേരളത്തിന്റെ ജലവൈദ്യുതി ഉത്പാദനത്തിന്റെ 594 കോടി രൂപകൂടി കണക്കാക്കുമ്പോൾ 8107 കോടി രൂപയാണ് ആകെ ചെലവ്. വൈദ്യുതി ഉപയോഗം വർഷം 2125.8 കോടി യൂണിറ്റ് വൈദ്യുതി വരവ് (യൂണിറ്റിൽ) കേന്ദ്രവിഹിതം 1025.5 കോടി പുറമേനിന്ന് വാങ്ങുന്നത് 799.9 കോടി ജലവൈദ്യുതി ഉത്പാദനം 788.1 കോടി ആകെ 2613.5 കോടി ആവശ്യം കൃത്യമായി മുൻകൂട്ടി കാണാനാവില്ല ഒരുവർഷത്തെ വൈദ്യുതി ആവശ്യം എത്രയെന്ന് കൃത്യമായി മുൻകൂട്ടി കാണാനാവില്ല. ഒട്ടേറെ ഘടകങ്ങൾ വൈദ്യുതി ഉപയോഗത്തെ ബാധിച്ചേക്കാം. മഴ അധികമായി കിട്ടുന്ന സീസണിൽ ഉപയോഗം കുറയും. വേനൽ കടുത്താൽ ഉപയോഗം കൂടും. ആവശ്യമുള്ള വൈദ്യുതിയുടെ ഏകദേശരൂപം ഉണ്ടാക്കിയാണ് വൈദ്യുതി പുറമേനിന്നു വാങ്ങുന്നത്. -ഡോ. എൻ.എസ്. പിള്ള, വൈദ്യുതിബോർഡ് ചെയർമാൻ Content Highlights: The state did not use 487.69 crore units last year


from mathrubhumi.latestnews.rssfeed https://ift.tt/2ASzHb1
via IFTTT