പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉത്തര കൊറിയ നിർത്തലാക്കുന്നു. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകൾ അതിർത്തിയിൽ പ്യോങ്യാങ് വിരുദ്ധ ലഘുലേഖകൾ അയയ്ക്കുന്നത് സംബന്ധിച്ച് ഇരുകൊറിയകളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടയിലാണ്തീരുമാനമെന്ന് ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തര - ദക്ഷിണ കൊറിയൻ അധികൃതർ തമ്മിലുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ജൂൺ 9ന് ഉച്ചക്ക് 12 മുതൽ പ്യോങ്യാങ് പൂർണമായും നിർത്തിവെയ്ക്കുമെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുരാജ്യത്തെയും സൈനികർ തമ്മിലുള്ള ആശയവിനിമയം, ഇരു കൊറിയകളും തമ്മിലുള്ള ട്രയൽ കമ്മ്യൂണിക്കേഷൻ ലൈൻ, വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മറ്റിയും സൗത്ത് കൊറിയൻ പ്രസിഡന്റിന്റെ ബ്ലൂ ഹൗസും തമ്മിലുള്ള ഹോട്ട് ലൈൻ സംവിധാനവും നിർത്തലാക്കിയതിൽ ഉൾപ്പെടുന്നു. നേരത്തെ, ദക്ഷിണ കൊറിയയുമായുള്ള ലെയ്സൺ ഓഫീസ് അടയ്ക്കുമെന്നും അവരെ ദുരിതത്തിലാക്കാനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ലഘുലേഖകൾ അയയ്ക്കുന്നതിൽ നിന്ന് പ്രവർത്തകരെ തടഞ്ഞില്ലെങ്കിൽ ദക്ഷിണ കൊറിയയുമായി ഒപ്പുവെച്ച സൈനിക കരാർ റദ്ദാക്കുമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങും പറഞ്ഞിരുന്നു. Content Highlights: North Korea To Cut Communication Lines To "Enemy" South Korea: State Media
from mathrubhumi.latestnews.rssfeed https://ift.tt/3h7mnAd
via
IFTTT