ശ്രീകാര്യം(തിരുവനന്തപുരം): മദ്യലഹരിയിൽ മർദിച്ചതിനെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകിയ മനോവിഷമത്തിൽ ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്ളാദപുരം രജു ഭവനിൽ ജെ.എസ്.രജുകുമാർ(38) ആണ് മരിച്ചത്. മദ്യലഹരിയിൽ ശനിയാഴ്ച വൈകുന്നേരം മകളുടെ ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണെടുത്ത് കിണറ്റിൽ ഇട്ടശേഷം അമ്മയെയും എട്ടാം ക്ലാസ് വിദ്യാർഥിയായ മകളെയും മർദിച്ചിരുന്നു. തുടർന്നുള്ള മർദനം ഭയന്ന് വീടുവിട്ടിറങ്ങിയ ഇവർ കാര്യവട്ടത്തെ ഒരു അഭയകേന്ദ്രത്തിൽ രാത്രി കഴിച്ചുകൂട്ടി. ഞായറാഴ്ച രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി ഭാര്യ പരാതി നൽകി. ഇതേത്തുടർന്നാണ് സ്റ്റേഷനിലേക്കു വരാൻ സി.ഐ. ഫോണിലൂടെ ഇയാളോട് ആവശ്യപ്പെട്ടു. അല്പസമയത്തിനു ശേഷം സി.ഐ.യെ ഫോണിൽ തിരിച്ചുവിളിച്ച രജുകുമാർ, താൻ അങ്ങോട്ടു വരുന്നില്ലെന്നും തൂങ്ങിമരിക്കാൻ പോവുകയാണെന്നും അറിയിച്ചു. ഉടനെ സി.ഐ. പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തുമ്പോൾ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്. ഇയാളെ പോലീസ് വാഹനത്തിൽത്തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്മ: ശ്രീദേവി. ഭാര്യ: വിനിമോൾ. മകൾ: അനൂജ. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: wife filed domestic violence complaint, husband commits suicide in trivandrum
from mathrubhumi.latestnews.rssfeed https://ift.tt/2MBoVsj
via
IFTTT