ന്യൂഡൽഹി: സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. ബി.ബി.സി.ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങൾ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കിൽ ഓഗസ്റ്റിൽ തന്നെ സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മാർച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജൂലൈ ഒന്നുമുതൽ 15 വരെ സിബിഎസ്ഇ പരീക്ഷകളും ഐസിഎസ്ഇ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. Content Highlights:Schools likely to reopen in August if MHA permits: HRD Minister
from mathrubhumi.latestnews.rssfeed https://ift.tt/3h6ZmgM
via
IFTTT