ലഖ്നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രിയങ്ക ട്വിറ്റർ വദ്ര എന്ന് വിളിച്ച് പരിഹസിച്ച് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം ട്വീറ്റുകൾ ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. രാജ്യത്തെ പ്രമുഖയായ നേതാവാണെന്നാണ് സമൂഹമാധ്യമങ്ങൾ പ്രിയങ്കയെ എടുത്തുകാണിക്കുന്നത്. പക്ഷെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേത്തിയിൽ സ്വന്തം സഹോദരന്റെ വിജയം പോലും ഉറപ്പാക്കാൻ അവർക്ക് സാധിച്ചില്ലെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. താനവരെ ഗൗരവമായി കാണാറില്ലെന്നും അദ്ദേഹം പറയുന്നു. ഞങ്ങൾ അവരെ പ്രിയങ്ക ട്വിറ്റർ വദ്രയെന്നാണ് വിളിക്കാറ്. രണ്ടോ മൂന്നോ ദിവസത്തേക്ക് വേണ്ടിയാണ് അവർ ട്വീറ്റ് ചെയ്യുന്നത്. തിരക്കിലായിരിക്കുന്ന മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ചേർന്ന അവരെ ഒരു പ്രമുഖ ദേശീയ നേതാവായി കാണിക്കുകയാണെന്നും കേശവ് പ്രസാദ് മൗര്യ ആരോപിക്കുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫോട്ടോയ്ക്ക് മുഖം കാണിക്കുന്നതിന് അപ്പുറത്തുള്ള കാര്യങ്ങൾ ചെയ്യാനുള്ള നേതാക്കൾ പാർട്ടിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ നിഷേധാത്മകമായി കാണുന്നതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്നതുകൊണ്ടാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് അവർ കാണുന്നത്. നല്ലൊരു ഡോക്ടറെ കണ്ട് കണ്ണുപരിശോധിച്ച് കണ്ണട മാറ്റുകയാണ് അവർ ചെയ്യേണ്ടതെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. Content Highlights:Priyanka Twitter Vadra: UP Deputy Chief Ministers Jibe At Congress Leader
from mathrubhumi.latestnews.rssfeed https://ift.tt/2Uj3EIb
via
IFTTT