Breaking

Sunday, June 7, 2020

നാടുകാണി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; മണിക്കൂറുകള്‍ക്ക് ശേഷം പുന:സ്ഥാപിച്ചു

മലപ്പുറം: അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പച്ചക്കറികളടക്കം എത്തിച്ച നൂറോളം വാഹനങ്ങളാണ് കുടുങ്ങിയത്. പിന്നീട് മരങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഇന്ന് പുലർച്ചെ പെയ്ത മഴയെ തുടർന്ന് വൻമരങ്ങൾ ഉൾപ്പെടെ കടപുഴകി വീഴുകയായിരുന്നു. ചുരംപാതയിലെ തേൻപാറ, പോത്തുംകുഴി എന്നീ സ്ഥലങ്ങളിലായിരുന്നു വലിയ മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം നേരിട്ടത്. അഗ്നിശമന സേന എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി എത്തിയ നൂറോളം വാഹനങ്ങൾ വഴിയിൽ കുടുങ്ങുകയായിരുന്നു. അതേസമയം ഗതാഗതം പൂർണമായി പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലയോര മേഖലയിലെ കനത്തമഴയിൽ ചാലിയാറിലും പോഷക നദികളിലും ജല നിരപ്പ് ഉയർന്നു. Content Highlights:Traffic blocked in Nadukani Churam


from mathrubhumi.latestnews.rssfeed https://ift.tt/3f49ohb
via IFTTT