Breaking

Sunday, June 7, 2020

24 മണിക്കൂറിനിടെ പതിനായിരത്തോളം പുതിയ കേസുകള്‍, രാജ്യത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുന്നു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 9,971 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയർന്നു. 1,20,406 ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,19,293 പേർ രോഗമുക്തരായപ്പോൾ രാജ്യത്തെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,929 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേർ രാജ്യത്ത് രോഗബാധയേ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെമ്പാടുമായി 1,42,069 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 46,66,386 സാമ്പിൾ പരിശോധനകളാണ് നടന്നിട്ടുള്ളത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് രാജ്യത്തെ പകുതിയോളം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. രോഗവ്യാപന തോതിൽ ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ഇന്ത്യ ലോകത്ത് മൂന്നാമതാണ്. Content Highlights:Another Record High, India Reports 9,971 Cases in the Last 24 Hours


from mathrubhumi.latestnews.rssfeed https://ift.tt/2Y3gJXi
via IFTTT