Breaking

Sunday, June 7, 2020

ആദിവാസിക്കുട്ടികൾക്ക് പഠനം നഷ്ടമാകില്ല; സ്വയം ടി.വി. നിർമിച്ചുനൽകി അധ്യാപകൻ

വിദ്യാർഥികൾക്കുവേണ്ടി ടെലിവിഷൻ നിർമിക്കുന്ന ബി.അജയ് തൊടുപുഴ: ടെലിവിഷനോ മറ്റ് ഓൺലൈൻ സൗകര്യങ്ങളോ ഇല്ലാതെ ആശങ്കപ്പെട്ട ഇടുക്കി കഞ്ഞിക്കുഴി പാലപ്ലാവ് ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് അധ്യാപകനായ അജയ് ഇപ്പോൾ ദൈവദൂതനെപ്പോലെയാണ്. ടി.വി. വാങ്ങാൻ പണമില്ലാതെ വിഷമിച്ച അവർക്ക്, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലെ റാങ്കുജേതാവുകൂടിയായ ബി.അജയ് ഒരു ടി.വി. സ്വയം നിർമിച്ചുനൽകി. ഡിഷ് ടി.വി. വാങ്ങി ഇൻസ്റ്റാൾചെയ്തും കൊടുത്തു. വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ക്ലാസുകളിലൂടെ പാഠഭാഗങ്ങൾ തങ്ങളുടെ മുന്നിൽ തെളിഞ്ഞപ്പോൾ കുട്ടികൾക്കും എന്തെന്നില്ലാത്ത സന്തോഷം. ചെറുതോണി പുത്തൻപുരയിൽ അജയ് പത്തനംതിട്ട കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രിക്കൽ വിഭാഗത്തിലാണ്. ക്ലാസുകൾ തുടങ്ങാത്തതിനാൽ അജയ് നാട്ടിൽത്തന്നെയായിരുന്നു. ഇതിനിടെയാണ് ആദിവാസിക്കുട്ടികൾക്ക് പഠനസൗകര്യമില്ലെന്നറിയുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല, ഈ സംവിധാനങ്ങൾ കുട്ടികൾക്കായി ഒരുക്കിക്കൊടുത്തു. 35 കുട്ടികളാണ് ഇവിടെയുള്ളത്. ആദ്യദിനം കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസുകളെപ്പറ്റി പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനും അജയ് ഉണ്ടായിരുന്നു. സംസ്ഥാനത്തെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതും അജയ് ആണ്. Content Highlights: Teacher builds TV for Adivasi children


from mathrubhumi.latestnews.rssfeed https://ift.tt/30kt2Bd
via IFTTT