Breaking

Tuesday, June 9, 2020

വന്ദേഭാരത്: മൂന്നാംഘട്ടത്തിൽ കൊച്ചിയിലേക്ക് കൂടുതൽ സർവീസുകൾ

നെടുമ്പാശ്ശേരി: വന്ദേഭാരത് മൂന്നാംഘട്ടത്തിൽ ഗൾഫ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളിൽനിന്ന് കൂടുതൽ വിമാനങ്ങൾ കൊച്ചിയിലെത്തും. 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേക്ക് ചാർട്ടർ ചെയ്തിട്ടുണ്ട്. ജൂൺ ഒമ്പതുമുതൽ 21 വരെ എയർഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങൾ ഗൾഫിൽനിന്ന് കൊച്ചിയിലേക്കു വരും. അബുദാബി, സലാല, ദോഹ, കുവൈത്ത്, ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിൽനിന്നാണിത്. 11, 13, 20 തീയതികളിൽ സിങ്കപ്പൂരിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെത്തും. 23-നാണ് സിഡ്നിയിൽനിന്ന് ഡൽഹി വഴിയും 29-ന് വിയറ്റ്നാം സർവീസുമുണ്ടാകും. ജൂൺ 10 മുതൽ 18 വരെയായിരിക്കും 14 ചാർട്ടർ വിമാനങ്ങൾ കൊച്ചിയിലെത്തുക. കമ്പനികൾ, വിദേശമലയാളികളുടെ കൂട്ടായ്മകൾ ട്രാവൽ ഏജൻസികൾ എന്നിവയാണ് ഈ സർവീസുകൾ ഏർപ്പാടാക്കിയിട്ടുള്ളത്. ഇവയ്ക്ക് കേന്ദ്രാനുമതി ലഭിച്ചാൽ മൂവായിരത്തിലധികം പ്രവാസികൾക്ക് ഈയാഴ്ചതന്നെ നാട്ടിലെത്താനാകും. ഗൾഫ് രാജ്യങ്ങൾക്കു പുറമേ, അൾജീരിയ, ഘാന, താജിക്കിസ്താൻ എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്ക് സർവീസുകൾ ചാർട്ടർ ചെയ്തിട്ടുണ്ട്. Content Highlights:More services to Kochi in third phase of vande bharat mission


from mathrubhumi.latestnews.rssfeed https://ift.tt/3f5aoSa
via IFTTT