തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവൽ പുത്തൻവീട്ടിൽ നൗഫൽ ഷാ (27) യാണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ, നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്തു. വീട്ടമ്മയുടെ ഭർത്താവിനുപുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടിൽ മൻസൂർ (40), ചാന്നാങ്കര പുതുവൽ പുരയിടത്തിൽ അക്ബർ ഷാ (20), ചാന്നാങ്കര അൻസി മൻസിലിൽ അർഷാദ് (35), വെട്ടുതുറ പുതുവൽ പുരയിടത്തിൽ രാജൻ സെബാസ്റ്റ്യൻ (62), ചാന്നാങ്കര റാഹത്ത് റോഡിൽ പുതുവൽ പുരയിടം വീട്ടിൽ മനോജ് (24) എന്നിവരെയാണ് ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തത്. കഠിനംകുളം സ്റ്റേഷനിൽവച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി നടപടികൾ. പ്രതികളുടെപേരിൽ പോക്സോ കേസും കഠിനംകുളത്ത് ഭർത്താവിന്റെ ഒത്താശയോടെ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയെ ഉപദ്രവിക്കുന്നതുകണ്ടതായി നാലുവയസ്സുള്ള മകൻ പോലീസിന് മൊഴിനൽകി. കുട്ടിയുടെ മുന്നിൽവെച്ചാണ് പീഡനം നടന്നതെന്നതിനാൽ പ്രതികളുടെ പേരിൽ പോക്സോ വകുപ്പുപ്രകാരവും കേസെടുത്തു. നാലാംപ്രതി പള്ളിപ്പുറം പുതുവൽ പുത്തൻവീട്ടിൽ നൗഫൽ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീപത്തെ കാട്ടിലെത്തിച്ചത്. പ്രതികളുടെപേരിൽ കൂട്ടബലാത്സംഗം, പിടിച്ചുപറി കേസുകളും ചുമത്തിയിട്ടുണ്ട്. വീട്ടമ്മയുടെ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചു. യുവതിയുടെ ശരീരത്തിലും മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകളുണ്ട്. രണ്ടുദിവസംമുമ്പ്, പ്രതികളിലൊരാളായ രാജൻ വീട്ടിലെത്തി ഭർത്താവിന് പണം നൽകിയതായി ഇവർ മൊഴിനൽകി. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭർത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡനത്തിന് അരങ്ങൊരുക്കിയത്.യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരംരൂപയും രണ്ട് മൊബൈൽ ഫോണും പ്രതികൾ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. അതിനാൽ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. Content Highlights:kadinamkulam gang rape case; accused noufal arrested
from mathrubhumi.latestnews.rssfeed https://ift.tt/2BJExrT
via
IFTTT