Breaking

Saturday, June 6, 2020

വില്‍പ്പനയ്ക്കുവെച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ പോലീസ് ജീപ്പോടിച്ച് ഉദ്യോഗസ്ഥന്‍, പിന്നാലെ നടപടി

ലഖ്നൗ: ഉത്തർപ്രദേശിൽ പച്ചക്കറി ചന്തയിലൂടെ അമിതവേഗത്തിൽ വാഹനമോടിച്ച് വിൽപ്പനയ്ക്ക് വെച്ച പച്ചക്കറികൾ നശിപ്പിച്ച സംഭവത്തിൽ പോലീസ് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ശിക്ഷാനടപടിയായി സ്ഥലം മാറ്റുകയും ചെയ്തു. പോലീസ് ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി. ഉത്തർപ്രദേശിലെ ഗൂർപുരിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. പോലീസ് വാഹനം പച്ചക്കറി ചന്തയിലൂടെ അശ്രദ്ധമായി വരുന്നതും ആളുകൾ രക്ഷതേടി ഓടുന്നതും വിൽപ്പനയ്ക്ക് വെച്ചിരുന്ന പച്ചക്കറികൾക്കും പഴങ്ങൾക്കും മുകളിലൂടെ വാഹനം പാഞ്ഞുപോവുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം എന്തുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കമുണ്ടായതെന്ന് വ്യക്തമല്ല. പൊതുസ്ഥലത്ത് ഇടപെടുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം മാർക്കറ്റിലെ ജനങ്ങൾക്ക് നൽകിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്ന് ക്ഷുഭിതനായാണ് ഇത്തരത്തിൽ ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും താൽക്കാലികമായി സസ്പെൻഡ് ചെയ്തുവെന്ന് പ്രയാഗ് രാജ് പോലീസ് മേധാവി സത്യാർഥ് പങ്കജ് ആണ് അറിയിച്ചത്. സംഭവം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:UP Cop Crushes Vegetables With Police Car, Reverses Over Them


from mathrubhumi.latestnews.rssfeed https://ift.tt/30hKwy7
via IFTTT