ചെന്നൈ: തമിഴ് സീരിയൽ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങയ്യൂർ മുത്തമിഴ് നഗറിൽ താമസിക്കുന്ന ശ്രീധർ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. ലോക്ഡൗണിൽ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുന്നതിനാൽ വരുമാനമില്ലാതെ ഇവർ പ്രയാസപ്പെട്ടിരുന്നതായാണ് വിവരം. നിയന്ത്രണങ്ങളോടെ ചില സീരിയലുകൾ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവർക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പോലീസ് പറഞ്ഞു. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് പോലീസ് എത്തിയത്. വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാൽ വാതിൽ തകർത്ത് വീട്ടിൽ കയറിയപ്പോൾ രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ സ്റ്റാൻലി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂർ പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/376EEJz
via
IFTTT