കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെൺകുട്ടിയെ കാണാൻ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാൽ പോലീസിനോട് പറഞ്ഞത്. ഓൺലൈൻ ഗെയിമുകളിലൂടെ താൻ പണം സമ്പാദിച്ചിരുന്നതായും ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. വീട്ടിൽ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താൻ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാൽ പറഞ്ഞു. ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് പതിവാണെന്നും ഇതിലൂടെ പണം ലഭിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയുമായി പോലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയിൽ ബിലാൽ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം തണ്ണീർമുക്കത്ത് നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീർമുക്കം ബണ്ടിൽനിന്ന് മുഹമ്മദ് ബിലാൽ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു. Content Highlights:kottayam thazhathangadi sheeba murder case; accused reveals about motive
from mathrubhumi.latestnews.rssfeed https://ift.tt/2AN7Mcu
via
IFTTT