Breaking

Friday, June 5, 2020

മിത്രോം ആപ്പ് തിരികെ എത്തിയേക്കും; ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതിന് കാരണം വ്യക്തമാക്കി ഗൂഗിള്‍

ന്യൂഡൽഹി: മിത്രോം ആപ്ലിക്കേഷനും, റിമൂവ് ചൈന ആപ്പ്സ് എന്ന ആപ്ലിക്കേഷനും പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിന് കാരണം വ്യക്തമാക്കി ഗൂഗിൾ. നിരവധി സാങ്കേതിക നയ ലംഘനങ്ങള തുടർന്നാണ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതെന്ന് ഗൂഗിൾ പറഞ്ഞു. മറ്റ് ആപ്ലിക്കേഷനുകളെ പ്രവർത്തനരഹിതമാക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകൾ അനുവദിക്കില്ലെന്നും ഗൂഗിൾ പറഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ പ്രശസ്തിയാർജിച്ച മൊബൈൽ ആപ്ലിക്കേഷനുകളാണ് മിത്രോം, റിമൂവ് ചൈന ആപ്പ്സ് എന്നിവ. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾക്കിടെ രൂപപ്പെട്ട ചൈന വിരുദ്ധ വികാരമാണ് ഈ ആപ്ലിക്കേഷനുകൾക്ക് ഗുണമായത്. ചൈനയെ ബഹിഷ്കരിക്കണമെന്ന പ്രചാരണം ഇതിനിടെ ശക്തമായി. ഉപയോക്താക്കൾക്ക് സുരക്ഷിതവും സുരക്ഷിതവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനും ഡെവലപ്പർമാർക്ക് സുസ്ഥിര ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ പ്ലാറ്റ്ഫോമും ഉപകരണങ്ങളും നൽകുന്നതിനായാണ് തങ്ങളുടെ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഗൂഗിൾ പറഞ്ഞു. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പകരമായാണ് മിത്രോം ആപ്പ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ പാകിസ്താൻ സോഫ്റ്റ് വെയർ കമ്പനിയായ ക്യൂബോക്സസ് ടിക് ടോക്കിനെ പകർത്തി നിർമിച്ച ടിക് ടിക്ക് എന്ന ആപ്ലിക്കേഷന്റെ സോഴ്സ് കോഡ് അതേ പടി ഉപയോഗിച്ചാണ് മിത്രോം ആപ്പ് നിർമിച്ചിരിക്കുന്നത് എന്ന് ക്യൂബോക്സസ് മേധാവി വെളിപ്പെടുത്തി. ഇത് ഇന്ത്യൻ നിർമിതമല്ലെന്നും തങ്ങൾ വിൽപ്പന നടത്തുന്ന സോഴ്സ് കോഡ് പേര് മാത്രം മാറ്റി അതേ പടി അവതരിപ്പിച്ചതാണെന്നും ക്യൂബോക്സസ് പറഞ്ഞു. ഫോണിലെ ചൈനീസ് നിർമിത ആപ്ലിക്കേഷനുകൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് റിമൂവ് ചൈന ആപ്പ്സ്. ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് മിത്രോം ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും പിൻവലിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ആ പ്രശ്നങ്ങൾ പരിഹരിച്ചാൽ മിത്രോം ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരികെയെത്താനാകുമെന്ന സൂചന ഗൂഗിൾ നൽകി. എന്നാൽ റിമൂവ് ചൈന ആപ്പ്സ് ഇനി തിരിച്ചുവരാൻ സാധ്യതയില്ല. Content Highlights:Google clarifies why it removed Mitron Remove China Apps


from mathrubhumi.latestnews.rssfeed https://ift.tt/2U9hgph
via IFTTT