Breaking

Sunday, June 7, 2020

ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യതയെന്നു മുന്നറിയിപ്പ്

ന്യൂഡൽഹി: ഡൽഹി-എസി.ആർ. മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാൻബാദ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അവർ ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ ഡൽഹി-എൻ.സി.ആർ. മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐ.ഐ.ടി.യിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകൾ പറയുന്നത്. രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻ.സി.ആർ. മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഭൂകമ്പ പ്രതിരോധനടപടികൾ സ്വീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചതായി ഐ.ഐ.ടി. സീസ്മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി.കെ. ഖാൻ പറഞ്ഞു. സമീപകാലത്ത് തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണു നൽകുന്നതെന്നും ഖാൻ പറഞ്ഞു. Content Highlights:experts warning that a major earthquake may happen in Delhi


from mathrubhumi.latestnews.rssfeed https://ift.tt/2AKlZao
via IFTTT