മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ടെലികോം-ടെക്നോളജി സംരംഭമായ 'ജിയോ'യിൽ മൂലധന സമാഹരണം തുടരുന്നു. ഇത്തവണ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (എ.ഡി.ഐ.എ.) യാണ് നിക്ഷേപവുമായി എത്തുന്നത്. 5,683.50 കോടി രൂപ മുടക്കി 1.16 ശതമാനം ഉടമസ്ഥതാവകാശമാണ് അവർ ജിയോ പ്ലാറ്റ്ഫോംസിൽ സ്വന്തമാക്കുന്നത്. ഒന്നര മാസത്തിനിടെ എത്തുന്ന എട്ടാമത്തെ നിക്ഷേപമാണ് ഇത്. ഫെയ്സ്ബുക്ക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെ.കെ.ആർ., മുബാദല, എ.ഡി.ഐ.എ. എന്നിവയിൽ നിന്നായി ഇതോടെ 97,885.65 കോടി രൂപയാണ് ഇതിനോടകം സമാഹരിച്ചത്. ഈ നിക്ഷേപകർക്കെല്ലാംകൂടി 21.06 ശതമാനം പങ്കാളിത്തമായി. Jio Platforms set to raise Rs 5863.50 crore from Abu Dhabi Investment Authority
from mathrubhumi.latestnews.rssfeed https://ift.tt/2YfMsVa
via
IFTTT