Breaking

Tuesday, June 9, 2020

ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 50 ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക്‌ കോവിഡ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഉംപുൻ രക്ഷാപ്രവർത്തനങ്ങളിൽ സജ്ജീവമായിരുന്ന 50 ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ് )അഗങ്ങൾക്ക്കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഉംപുൻ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ച 50 പേർക്കെങ്കിലും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായി സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ അധികവും രോഗലക്ഷണങ്ങളില്ലാത്തവരാണ്. കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ നിന്ന് കട്ടക്കിൽ മടങ്ങിയെത്തിയ 170 പേർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളിൽ വിന്യസിച്ചവരിൽ ഒരാൾക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കാണ് പരിശോധന നടത്തിയത്. Content Highlights: Coronavirus India, 50 NDRF personnel test Covid positive after relief work in Bengal


from mathrubhumi.latestnews.rssfeed https://ift.tt/30u9la2
via IFTTT