Breaking

Tuesday, June 9, 2020

രാജ്യത്തെ കോവിഡ് കേസുകള്‍ 2.6 ലക്ഷം കടന്നു; 9,987 പുതിയ കേസുകളും 331 മരണവും

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,987 കോവിഡ് കേസുകളും 331 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കേസുകളാണിത്. തുടർച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് 9000 ത്തിൽ അധികം കേസുകൾ രേഖപ്പെടുത്തുന്നത്. തുടർച്ചയായി കേസുകളിൽ വർധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 2,66,598 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. 24 മണിക്കൂറിനിടയിൽ 331 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങൾ 7466 ആയി ഉയർന്നു. 1,29,917 സജ്ജീവ രോഗികളാണ് രാജ്യത്തുള്ളത്. 1,29,215 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 88,528 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 3169 പേർ മരിച്ചു. നിലവിൽ 44,384 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. 40,975 പേർ രോഗമുക്തരായി. 33,229 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 286 മരണങ്ങളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. 17,527 പേർ ഇതുവരെ രോഗമുക്തരായി. ഡൽഹി 29,943, ഗുജറാത്ത് 20,545, ഉത്തർപ്രദേശ് 10,947, രാജസ്ഥാൻ 10,763 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ. Content Highlights: India reports 9,987 new Covid-19 cases in 24 hrs, death toll now at 7,466


from mathrubhumi.latestnews.rssfeed https://ift.tt/3f9h41D
via IFTTT