ന്യൂഡൽഹി: തുടർച്ചയായി മൂന്നാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസൽ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയിൽ 1.70 രൂപയോളം വർധനവുണ്ടായി. ഡൽഹിയിൽ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില. ദീർഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രതിദിനമുള്ള വില നിർണയം വീണ്ടും ആരംഭിച്ചത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 40 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നതും ലോക്ക്ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വർധിപ്പിച്ചതുമാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. വരുദിസവങ്ങളിലും വിലകൂടാനാണ് സാധ്യത. ലിറ്ററിന് ആറുരൂപവരെകൂടിയേക്കാമെന്നാണ് വിലിയിരുത്തൽ. Petrol, diesel price hiked for 3rd day today
from mathrubhumi.latestnews.rssfeed https://ift.tt/2zdIwf8
via
IFTTT