ന്യൂഡൽഹി: കൺടെയ്ൻമെന്റ് മേഖലകളിലെ ജനസംഖ്യയിലെ മൂന്നിലൊന്ന്പേരും ഇതിനോടകം കോവിഡ് ബാധിതരായി തീർന്നിട്ടുണ്ടാകാമെന്നും പലരും രോഗമുക്തി നേടിയിട്ടുണ്ടാകുമെന്നും പഠനങ്ങൾ. കൺടെയ്ൻമെന്റ് സോണുകളിലെ 15മുതൽ 30%വരെജനങ്ങൾ കോവിഡ് ബാധിതരായെന്നാണ് സർവ്വ പേറയുന്നത്. ഹോട്ടസ്പോട്ടുകളിലെ ആളുകളുടെ സാംപിളുകൾ ശേഖരിച്ച് ഐസിഎംആർ നടത്തിയ സിറോ സർവ്വേയിലാണ് ഈ കണ്ടെത്തൽ.10 കൺടെയ്ൻമെന്റ് സോണുകളിൽ നിന്നായി 500 സാമ്പിളുകൾ ശേഖരിച്ചു എന്നാണ് ദി ന്യൂ ഇന്ത്യൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഐസിഎംആർ നടത്തുന്ന ആദ്യ സിറോ സർവ്വെയാണിത്. മുംബൈ, പുനെ, താനെ, ഡൽഹി, ഇൻഡോർ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് , ജയ്പുർ തുടങ്ങിയ ഹോട്ടസ്പോട്ടുകളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും ഈ ഹോട്ട്സ്പോട്ടുകളിൽ നിന്നാണ്. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാൻ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ സംസ്ഥാനങ്ങൾക്ക് ഐസിഎംആർ നേരത്തെ നിർദേശം നൽകിയിരുന്നു. സാർസ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സർവേ നേരത്തെ പൂർത്തിയാക്കിയിരുന്നു. നിലവിൽ രോഗം പടരുന്നതിന്റെ കാര്യത്തിൽ രാജ്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആർ പൈലറ്റ് സർവേ നടത്തിയത്. സിറോ സർവേയോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിച്ചു. ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതൽ പേരിൽ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ സാധിക്കും. നിരവധി വൈറൽ അണുബാധകൾ ഇത്തരത്തിൽ കണ്ടെത്താറുണ്ട്. 5-7 ദിവസത്തെ രോഗബാധയ്ക്കു ശേഷം രോഗം കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകൾ ഉപയോഗപ്രദമാണ്. കോവിഡ് രോഗബാധിതനായ ഒരാളിൽ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം ശരീരത്തിൽ കാണുകയുള്ളൂ. അത് മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. രോഗംവന്ന് മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാവൂ. നിലവിൽ ഗുരുതരമായി കോവിഡ് ബാധിച്ച ഒരാളിൽ ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താൻ കഴിയില്ല. ലക്ഷണമില്ലാത്ത വ്യക്തികൾ ഉൾപ്പെടെയുള്ള സാർസ്-കോവ് -2 വൈറസ് അണുബാധയ്ക്ക് വിധേയമാകുന്ന ജനസംഖ്യയുടെ ഏതാണ്ട് കണക്ക് ലഭിക്കാൻ ഈ സർവേകൾ സഹായിക്കും. 70 ജില്ലകളിൽ നിന്നായി 24000 സാമ്പിളുകൾ ശേഖരിച്ചാണ് ഐസിഎംആർ നിലവിലെ സർവ്വേ നടത്തിയത്. content highlights:ICMRs sero survey, Report suggests 30% people in containment zones exposed to coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2APhM59
via
IFTTT