Breaking

Tuesday, June 9, 2020

2000 രൂപ കടം ചോദിച്ച് കുടുംബം പോലീസ് സ്റ്റേഷനില്‍; പണവും ഭക്ഷ്യസാധനങ്ങളും നല്‍കി പൊലീസുകാര്‍

പാലോട്: രണ്ടു പെൺമക്കളുമായി പാലോട് പോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ആവശ്യപ്പെട്ടത് കടമായി 2000 രൂപ. കുടുംബത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ പോലീസുകാർപണം കൊടുത്തതിന് പുറമേഒരു മാസത്തെ ഭക്ഷ്യസാധനങ്ങൾ കൂടി കുടുംബത്തിന് നൽകി. കടം അഭ്യർഥിച്ചു പാലോട് എസ്ഐക്ക് എഴുതിയ കത്തിന്റെ ചുരുക്കം ഇതായിരുന്നു: പെരിങ്ങമ്മലയിൽ വാടകയ്ക്കു താമസിക്കുകയാണ്. മക്കൾ പ്ലസ് ടുവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാൻ പോകുന്നതിനു പോലും കയ്യിൽ പണമില്ല. 2000 രൂപ കടമായി തരണമെന്നും ജോലിക്കു പോയ ശേഷം തിരികെ തന്നു കൊള്ളാമെന്നുമായിരുന്നു കത്തിൽ. കത്തു വായിച്ച എസ്ഐ സതീഷ്കുമാർ ഉടൻ 2000 രൂപ നൽകി. കാര്യങ്ങൾ തിരക്കിയപ്പോൾ, ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്. പോലീസ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. Content Highlights: Palode police provided financial assistance to a family


from mathrubhumi.latestnews.rssfeed https://ift.tt/2MEqwxN
via IFTTT