Breaking

Tuesday, June 9, 2020

15 ദിവസത്തിനകം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡൽഹി: വിലക്കുകൾ ലംഘിച്ച് സ്വന്തം വീടുകളിൽ പോകാൻ ശ്രമിച്ചതിന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ദേശിയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് വിവിധ സർക്കാരുകൾ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചവർക്കെതിരെ കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്കുള്ള സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും സുപ്രീം കോടതി സർക്കാരുകളോട് നിർദേശിച്ചു. മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ആരംഭിക്കണം. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ റെയിൽവേ ശ്രമിക് തീവണ്ടികൾ അനുവദിക്കണം. 15 ദിവസത്തിന് ഉള്ളിൽ കുടിയേറ്റ തൊഴിലാളികളെ വീടുകളിൽ എത്തിക്കാനുള്ള നടപടി വേണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാരുകൾ തയ്യാറാക്കിയ എല്ലാ പദ്ധതികളും, അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണം. തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സ്വമേധയാ എടുത്ത ഹർജി സുപ്രീം കോടതി ജൂലൈ 8 ന് വീണ്ടും പരിഗണിക്കും. Content Highlights:Send Migrants Home Within 15 Days, Drop Cases: Supreme Court To States


from mathrubhumi.latestnews.rssfeed https://ift.tt/2XKvOht
via IFTTT