Breaking

Tuesday, June 9, 2020

'എന്റെ ആദ്യവിമാനടിക്കറ്റിന് ചെലവായത് അച്ഛന്റെ ഒരു കൊല്ലത്തെ ശമ്പളം'-സുന്ദര്‍ പിച്ചെ

തുറന്ന ചിന്താഗതിക്കാരാവുക, അക്ഷമരായിരിക്കുക, ശുഭപ്രതീക്ഷ പുലർത്തുക...കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലായിരിക്കുന്ന സന്ദർഭത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വിദ്യാർഥികൾക്ക് നൽകിയ സന്ദേശമാണിത്. ഒരു വെർച്വൽ ബിരുദദാന ചടങ്ങിനിടെയാണ് വിദ്യാർഥികളിൽ ആത്മവിശ്വാസമുണർത്തുന്ന വിധത്തിൽ സുന്ദർ പിച്ചെയുടെ സന്ദേശം. പ്രതിസന്ധികളിൽ പോസിറ്റീവായിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും സ്റ്റാൻഫോർഡ് സർവകലാശാലയിലെ പഠനത്തിനായി ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോയതിനെ തുടർന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പിച്ചെ സംസാരിച്ചു. സ്റ്റാൻഫോർഡിലേക്കുള്ള വിമാനയാത്ര, തന്റെ ജീവിതത്തിലെ ആദ്യവിമാനയാത്രയ്ക്കായി അച്ഛൻ അദ്ദേഹത്തിന്റെ ഒരു കൊല്ലത്തെ ശമ്പളത്തിന് സമാനമായ തുകയാണ് ചെലവഴിച്ചതെന്ന് പിച്ചെ ഓർമിച്ചു. അമേരിക്കയിലെ ജീവിതം ചെലവേറിയതായിരുന്നു, വീട്ടിലേക്കുള്ള ഫോൺ വിളിയ്ക്ക് മിനിറ്റിൽ രണ്ട് ഡോളറായിരുന്നു ചെലവ്. അച്ഛന്റെ ഇന്ത്യയിലെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായിരുന്നു അവിടെ ഒരു ബാക്ക് പാക്കിന്റെ വിലയെന്നും പിച്ചെ ഓർമിച്ചു. സാങ്കേതികവിദ്യ അധികം പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് വളർന്ന സാഹചര്യത്തെയും ഇന്നത്തെ കുട്ടികൾ പല വലിപ്പത്തിലും തരത്തിലുമുള്ള കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വളരുന്ന സാഹചര്യത്തെയും പിച്ചെ താരതമ്യം ചെയ്തു. പത്താമത്തെ വയസിലാണ് ആദ്യമായി ടെലിഫോൺ ഉപയോഗിച്ചതെന്നും ആദ്യമായി ലഭിച്ച ടെലിവിഷന് ഒരു ചാനൽ മാത്രമാണുണ്ടായിരുന്നതെന്നും അമേരിക്കയിൽ ബിരുദപഠനത്തിനെത്തിയ ശേഷമാണ് കമ്പ്യൂട്ടറുകൾ സ്ഥിരമായി ഉപയോഗിക്കാനുള്ള സാഹചര്യം ലഭിച്ചതെന്നും പിച്ചെ പറഞ്ഞു. യൂട്യൂബിൽ സ്ട്രീം ചെയ്ത ചടങ്ങിൽ യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ, ഗായികയും അഭിനേത്രിയുമായ ലേഡി ഗാഗ, ഗായകൻ ബിയോൺസ്, മ്യൂസിക് ബാൻഡ് ബിടിഎസ് എന്നിവർ പങ്കെടുത്തു. ചെന്നൈ സ്വദേശിയായ പിച്ചെ മെറ്റീരിയൽസ് എൻജിനിയറായാണ് തന്റെ കരിയർ ആരംഭിച്ചത്. മാനേജ്മെന്റ് എക്സിക്യൂട്ടിവായി 2004 ൽ ഗൂഗിളിനൊപ്പം ചേർന്ന പിച്ചെ 2015 ൽ കമ്പനിയുടെ പ്രോഡക്ട് ചീഫും ആൽഫബെറ്റ് ഇൻകോർപറേറ്റിന്റെ സിഇഒയുമായി. Content Highlights: Sundar Pichai Commencement Speech Dear Class Of 2020


from mathrubhumi.latestnews.rssfeed https://ift.tt/2XIxmZe
via IFTTT