യുഎഇ: യുഎഇ താമസവിസയുള്ളവർക്ക് ഇന്ന് മുതൽ രാജ്യത്തേയ്ക്ക് തിരിച്ചുവരാം. ഇതിനായി ഷെഡ്യൂൾഡ് വിമാന സർവ്വീസും, പ്രത്യേക വിമാന സർവ്വീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളിലുള്ള യുഎഇ താമസവിസയുള്ളവർക്കാണ് തിരിച്ചു വരാൻ വിമാന സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ് എന്നിവയാണ് ഇതിനായി സർവ്വീസ് നടത്തുക. ജോലിക്കെത്താനും കുടുംബത്തിനൊപ്പം ചേരാനും കഴിയാതെ നൂറുകണക്കിനാളുകളാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നത്. യുഎഇയിലേക്ക് മടങ്ങാൻ മലയാളികളടക്കം നിരവധി ഇന്ത്യക്കാരും കാത്തിരിക്കുകയാണ്. താമസവിസയുള്ള മലയാളികൾക്കും ഉടൻ മടക്കം സാധ്യമാകും. തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ താമസ കുടിയേറ്റ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഉണ്ടാകും. Content Highlights:UAE, Residence Visa Holders
from mathrubhumi.latestnews.rssfeed https://ift.tt/3dmSJET
via
IFTTT