കിളിമാനൂർ : മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ തെറിച്ചുവീണ് അമ്മ മരിച്ചു. കിളിമാനൂർ പാപ്പാല അലവക്കോട് ശ്രീനിലയത്തിൽ (മേലതിൽ പുത്തൻവീട്ടിൽ) പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ ലില്ലികുമാരി(മോളി- 56) ആണ് മരിച്ചത്. വാമനപുരം സി.എച്ച്.സി.യിലെ ജീവനക്കാരിയാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് തൊളിക്കുഴിയിലായിരുന്നു അപകടം. കടയ്ക്കൽ കൊല്ലായിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരികയായിരുന്നു ലില്ലികുമാരിയും മകനും. റോഡിലെ ബമ്പ് മറികടക്കുമ്പോൾ ലില്ലികുമാരി ബൈക്കിൽനിന്നു തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലില്ലികുമാരിയെ കടയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സൂര്യ, സൂരജ്. മരുമക്കൾ: ഷാജി, മാളവിക. കിളിമാനൂർ പോലീസ് കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2MdPbsO
via
IFTTT