Breaking

Monday, June 1, 2020

സാമൂഹിക അകലം പാലിക്കാത്തതിന് ചെന്നിത്തലയ്‌ക്കെതിരേ കേസ്

അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരേ സമരംനടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദർശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസെടുത്തതെന്ന് സി.ഐ. ടി. മനോജ് പറഞ്ഞു. പ്രതിപക്ഷനേതാവടക്കം ഇരുപതോളം പേർക്കെതിരേയാണു കേസ്. ഞായറാഴ്ച രാവിലെ 11.15-നാണ് രമേശ് ചെന്നിത്തല തോട്ടപ്പള്ളിയിലെത്തിയത്. ജനകീയ സമരസമിതി റിലേ നിരാഹാരം നടത്തുന്ന സമരപ്പന്തലിലെത്തി അദ്ദേഹം പ്രസംഗിച്ചു. തുടർന്ന് പൊഴിമുഖത്തെത്തി. ഡി.സി.സി. പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജനറൽസെക്രട്ടറി എ.എ. ഷുക്കൂർ, മുൻ എം.എൽ.എ. അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങി നേതാക്കളും പ്രവർത്തകരുമായി ഇരുപതിലേറെപ്പേർ ഒപ്പമുണ്ടായിരുന്നു. Content Highlights:Case against Chennithala for lack of social distancing


from mathrubhumi.latestnews.rssfeed https://ift.tt/3dnwIWx
via IFTTT