Breaking

Sunday, November 24, 2019

Maharashtra Politics എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍; പവാറിനെ പാട്ടിലാക്കാന്‍ ബിജെപി എംപിയെത്തി

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് നിർണായക സുപ്രീംകോടതി വിധി വരാനിരിക്കെ എം.എൽ.എമാരെ മൂന്ന് റിസോർട്ടുകളിലേക്ക് മാറ്റി എൻ.സി.പിയും ശിവസേനയും. മുംബൈയിൽ തന്നെയുള്ള റിസോർട്ടുകളിലേക്കാണ് ഇവരെ മാറ്റിയത്. ഇതിനിടെ ശരദ് പവാറിനെ പാട്ടിലാക്കാനായി ബിജെപി എം.പി സഞ്ജയ് കാക്കറെ ശരദ് പവാറിന്റെ വീട്ടിലെത്തി. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ജയൻ പാട്ടീലും പവാറിന്റെ വീട്ടിലുണ്ട്. ശിവസേനയുമായുള്ള നീക്ക് പോക്കിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെടാനാണ് സഞ്ജയ് കാക്കറെ പവാറിന്റെ വീട്ടിലെത്തിയതെന്നാണ്അറിയുന്നത്. ഇത് ബിജെപിയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. സഞ്ജയ് കാക്കറെയായിരുന്നു അജിത് പവാറിനെ ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവെച്ച വ്യക്തി. ശരദ് പവാറിനും മരുമകൻ അജിത് പവാറിനുമെതിരേഎൻഫോഴ്സ്മെന്റ് കേസ് നിലവിലുണ്ട്. ഈ കേസിൽ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ കേസിനെ മുന്നിൽ നിർത്തി ശരദ് പവാറിനെ എതെങ്കിലും തരത്തിലുള്ള സമ്മർദത്തിലാക്കാനുള്ള ബിജെപിയുടെ അവസാന കളിയായിട്ടാണോ സഞ്ജയ് കാക്കറയുടെ കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിലവിൽ അമ്പത് എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് എൻ.സി.പി അവകാശപ്പെടുന്നത്. ഒപ്പം നാല് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേനയും പറയുന്നു. പക്ഷെ അജിത് പവാറിനൊപ്പം 20 എം.എൽ.എമാർ ഉണ്ടെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. കണക്ക് കൂട്ടലുകൾ ഇങ്ങനെയാവുമ്പോൾ ഇരു വിഭാഗവും ഏറെ ആത്മവിശ്വസത്തിലുമാണ്. രാവിലെ പതിനൊന്നരയ്ക്കാണ് ഗവർണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള അടിയന്തര ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതിനിടെ രണ്ട് എൻ.സിപി എം.എൽ.എമാരെ കാണാതായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഷഹാപൂർ എം.എൽ.എ ദൗലത്ത് ദരോദ, നിധിൻ പവാർ എന്നിവരെയാണ് കാണാതായത്. Content Highlights: BJP MP Meet Sarad Pawar


from mathrubhumi.latestnews.rssfeed https://ift.tt/37rEnAJ
via IFTTT