Breaking

Sunday, November 24, 2019

Maharashtra Politics Live Blog: ത്രികക്ഷി സഖ്യത്തിന്റെ ഹർജി: കോടതി നടപടികൾ തുടങ്ങി

ന്യൂഡൽഹി: ദേവേന്ദ്രഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച മഹാരാഷ്ട്ര ഗവർണ്ണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. ഫഡ്നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാൻ നിർദേശിക്കണമെന്നും ഹർജിക്കാരായ കോൺഗ്രസ്സും എൻസിപിയും ശിവസേനയും കോടതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഗവർണറുടെ നടപടി റദ്ദാക്കണമെന്നതാണു ഹർജിയിലെ മുഖ്യ ആവശ്യം. അല്ലെങ്കിൽ മുഖ്യമന്തി ദേവേന്ദ്ര ഫഡ്നാവിസിനോട് 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പു നേരിടാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങൾ. പ്രമുഖ അഭിഭാഷകരാണ് ഇരുകൂട്ടർക്കും വേണ്ടി ഹാജരാകുന്നത് LIVE BLOG content highlights:Maharashtra Politics Live updates, supreme court hear Shivsena NCP, Congress plea


from mathrubhumi.latestnews.rssfeed https://ift.tt/37wYY6G
via IFTTT