Breaking

Monday, November 11, 2019

ചേരമാൻ ജുമാമസ്ജിദ് പഴയ പ്രൗഢിയിലേക്ക്

തൃശ്ശൂർ: ഇന്ത്യയിലെ ആദ്യ മുസ്‌ലിംദേവാലയമായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ് വാസ്തുകലയുടെ പഴയപ്രൗഢിയിലേക്കു മടങ്ങുന്നു. 1974 മുതൽ മൂന്നുഘട്ടങ്ങളിലായി പഴയ പള്ളി(അകത്തേപ്പള്ളി)ക്കു ചുറ്റുമായി പണിത കോൺക്രീറ്റ് നിർമിതികളും കൂട്ടിച്ചേർക്കലുകളും പൂർണമായി ഒഴിവാക്കിയാണ് പുനർനിർമിക്കുന്നത്. ദേവാലയം ആദ്യമായി നിർമിച്ച ആദ്യകാല കേരളീയ വാസ്തുകല മാതൃകയിലാണ് പുനരുദ്ധാരണം.പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. നിർമാണപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ഡിസംബർ ആദ്യവാരത്തിൽ പ്രമുഖ മതപണ്ഡിതർ നിർവഹിക്കും. * സ്ഥാപിച്ചത് എ.ഡി. 629 * അകത്തേപ്പള്ളി പുനർനിർമാണച്ചെലവ്: 1.13 കോടി രൂപമാറ്റങ്ങൾ* കോൺക്രീറ്റ് നിർമിതികൾ പൂർണമായും ഒഴിവാക്കും* മേൽക്കൂരയിലെ കേടുപാടുകൾ തീർക്കും* മേൽക്കൂരയിലെ മരത്തിന്റെ വലിയ ബീം മാറ്റിസ്ഥാപിക്കും * ചുമരുകളും മറ്റും ബലപ്പെടുത്തും.ഭാവിപദ്ധതികൾ* 20 കോടിരൂപ ചെലവിൽ 6000 പേർക്ക് ഒരേസമയം നിസ്കരിക്കാൻ കഴിയുന്ന ഭൂഗർഭ നിസ്‌കാര ഹാൾ* കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി 17 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ


from mathrubhumi.latestnews.rssfeed https://ift.tt/2qDQJVu
via IFTTT