Breaking

Wednesday, November 13, 2019

ഉദ്യോഗസ്ഥർ സാധാരണക്കാരെ ആദരിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: സാധാരണക്കാരെ അവഗണിക്കുന്നതിനു പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജന സേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരൻ ഓഫീസിലെത്തുമ്പോൾ കസേരയിൽ ആളില്ലെങ്കിൽ ആവശ്യം മനസ്സിലാക്കി മറ്റൊരു ഉദ്യോഗസ്ഥൻ കാര്യം നിർവഹിക്കണം. അതാണ് കൂട്ടുത്തരവാദിത്വം. ചെറിയൊരു വിഭാഗം പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന തെറ്റായ ശൈലി തുടരുന്നുണ്ട്. ഇതു ഗൗരവമായി കാണണം. സിവിൽ സർവീസിനെ ജനോപകാരപ്രദമായി മാറ്റുന്നതിനെ എതിർക്കുന്നതും ഈ ചെറിയ വിഭാഗമാണ്.ഒരു ഫോൺവിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും കറണ്ട് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന സാഡിസ്റ്റ് മനോഭാവമുള്ള അപൂർവം പേരുണ്ട്. ഇതൊന്നും ആധുനിക സമൂഹത്തിനു ചേർന്നതല്ല- മുഖ്യമന്ത്രി പറഞ്ഞു. ഹൃദ്യം ദേശീയ ആരോഗ്യ മിഷൻ, ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, കുറ്റ്യാടി ഭൂവസ്ത്ര പദ്ധതി, കുട്ടമ്പേരൂർ നദീനവീകരണം, ജലസംരക്ഷണം, മയ്യിൽ ഗ്രാമപ്പഞ്ചായത്തിലെ സമ്പൂർണ നെൽക്കൃഷി എന്നിവയ്ക്കാണ് അവാർഡ് ലഭിച്ചത്.മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർ, ജൂറി ചെയർമാൻ ഡോ. കെ.എം. എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിങ്, പി.ആർ.ഡി. ഡയറക്ടർ യു.വി. ജോസ്, ഉദ്യോഗസ്ഥ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട്, ഡെപ്യൂട്ടി സെക്രട്ടറി എ.ആർ. ഉഷ എന്നിവർ സംസാരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/32IDdx3
via IFTTT