Breaking

Friday, November 8, 2019

വിനായകനെതിരായ മീടൂ ആരോപണം; നടന്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്

കല്പറ്റ: സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണിൽ സംസാരിച്ചെന്ന നടൻ വിനായകനെതിരായ യുവതിയുടെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി പോലീസ് കല്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നടൻ തെറ്റ് സമ്മതിച്ചെന്ന് കല്പറ്റ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും. കല്പറ്റ സി.ജെ.എം. കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒരു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരേയുള്ളത്. കഴിഞ്ഞ ഏപ്രിൽമാസം വയനാട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ചപ്പോൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സ്ത്രീത്വത്തെ അപമാനിക്കുംവിധം വിനായകൻ തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസിൽ നൽകിയ പരാതി. ജൂൺ 20-ന് കല്പറ്റ പോലീസ് സ്റ്റേഷനിൽ ഹാജരായ നടനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു. ഫോണിലൂടെയുള്ള സംഭാഷണമായതിനാൽ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/2qtT4Cn
via IFTTT