Breaking

Saturday, November 9, 2019

അയോധ്യയില്‍ നാലായിരം കേന്ദ്രസേനാംഗങ്ങള്‍, 20 താത്ക്കാലിക ജയിലുകൾ, ആകാശത്തും ജാഗ്രത

ന്യൂഡൽഹി : 4000 കേന്ദ്ര പോലീസ് സേനാംഗങ്ങൾകൂടി വെള്ളിയാഴ്ച അയോധ്യയിൽ സുരക്ഷാചുമതലയേറ്റു. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാർപ്പിക്കാനായി ഇരുനൂറോളം സ്കൂളുകൾ ഒഴിപ്പിച്ചിട്ടുണ്ട്. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കർ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സർക്കാർ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. ലഖ്നൗവിലും അയോധ്യയിലും രണ്ട് ഹെലികോപ്റ്ററുകളും ലഖ്നൗവിൽ ഒരു വിമാനവും സജ്ജമാക്കി നിർത്തും. അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനാണിത്. content highlights:Ayodhya Verdict precautions By government


from mathrubhumi.latestnews.rssfeed https://ift.tt/2NsMxkd
via IFTTT