തിരുവനന്തപുരം: കൊല്ലം കളക്ടർ ബി. അബ്ദുൾനാസറിനെ വയനാട് കളക്ടറാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എം. അഞ്ജനയാണ് കൊല്ലത്തെ പുതിയ കളക്ടർ. വയനാട് കളക്ടർ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും. ജി.എ.ഡി. ഡെപ്യൂട്ടി സെക്രട്ടറി രേണുരാജിന് ചീഫ്സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ചുമതല നൽകും.കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർ ആനന്ദ് സിങ്ങിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കും. ജി.എസ്.ടി. സ്പെഷ്യൽ കമ്മിഷണറുടെ അധികച്ചുമതലയും അദ്ദേഹം വഹിക്കും. അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർ. സ്പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ ജെറോമിക് ജോർജിന് തുറമുഖവകുപ്പിന്റെ അധികച്ചുമതല നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/2plu5kw
via
IFTTT