Breaking

Friday, October 22, 2021

ഇടുക്കി ഡാം: ദിവസം പത്തുകോടിയുടെ നഷ്ടം, പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെഎസ്ഇബി

മാങ്കുളം: ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് അൽപ്പം ഉയർന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്കുള്ള കണക്കുപ്രകാരം 2398.16 അടിയാണ് ജലനിരപ്പ്. നേരത്തെ ഇത് 2398.04 അടി ആയിരുന്നു. കാലാവസ്ഥാവിഭാഗം പ്രവചിച്ച മഴ പെയ്യാത്തതിനാൽ വലിയ ആശങ്ക ഒഴിവായി. ഈ സാഹചര്യത്തിൽ ഡാമിൽനിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെങ്കിലും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി തത്സ്ഥിതി തുടരാനാണ് തീരുമാനിച്ചത്. വെള്ളിയാഴ്ചത്തെ മഴ വിലയിരുത്തി ഷട്ടറുകൾ അടയ്ക്കണമോയെന്ന് തീരുമാനിക്കും. മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തുവിടുന്നതുമൂലം കെ.എസ്.ഇ.ബിക്ക് ദിവസം പത്തുകോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നു. പുറത്തുവിടുന്ന വെള്ളംകൊണ്ട് ഇത്രയും രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നെന്നാണ് ബോർഡ് പറയുന്നത്. പ്രവചനപ്രകാരമുള്ള മഴ പെയ്യാത്തതിനാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാൻ കെ.എസ്.ഇ.ബി., ഡാം സുരക്ഷാ അതോറിറ്റിയിലും ആവശ്യപ്പെട്ടിരുന്നു. നിലവിലെ റൂൾ കർവ് 2399.3 അടിയാണ്. നിലവിൽ അതിനേക്കാൾ ഒരടിയിൽ താഴെയാണ് വെള്ളം. ആശങ്കയ്ക്ക് സാധ്യത ഇല്ലാത്തതുംകൂടി കണക്കിലെടുത്താണ് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ചേർന്ന വിദഗ്ധസമിതിയിൽ ഇപ്പോഴത്തെ അളവിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച കാര്യമായി മഴ പെയ്തില്ലെങ്കിൽ ഷട്ടറുകൾ അടച്ചേക്കും. ബുധനാഴ്ച പകൽമഴ കുറവായിരുന്നു. ജലനിരപ്പ് 2398 അടിയായി കുറഞ്ഞു. രാത്രി 37.8 മില്ലിമീറ്റർ മഴ പെയ്തു. 29.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. ഇതോടെയാണ് ജലനിരപ്പ് 2398.16 അടിയിലേക്ക് ഉയർന്നത്. വ്യാഴാഴ്ച പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചു. വെള്ളിയാഴ്ച മുതൽ, അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ടത് ഉൾപ്പെടെ ആറ് ജനറേറ്ററുകളും പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു. content highlights:idukki dam: kseb requests to reduce amount of water discharge


from mathrubhumi.latestnews.rssfeed https://ift.tt/3njDjYe
via IFTTT