പേയാട്: രണ്ടാം ഭർത്താവ് ആസിഡ് ഒഴിച്ച് യുവതിക്കു പൊള്ളലേറ്റു. ശാസ്തമംഗലം മരുതംകുഴി മൂലത്തോട്ടം ഞാറമൂട് ആറ്റുവരമ്പ് വീട്ടിൽ എസ്.ലക്ഷ്മി (32) ക്കാണ് ആസിഡ് വീണ് തലയിലും കൈകാലുകളിലും വയറ്റിലും പൊള്ളലേറ്റത്. ഇവരുടെ രണ്ടാം ഭർത്താവ് പുളിയറക്കോണം ചൊവ്വള്ളൂർ സ്വദേശി ബിജുവാണ് അക്രമം നടത്തിയത്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചശേഷം നാലു വർഷമായി ലക്ഷ്മിയും രണ്ട് മക്കളും ബിജുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കുറച്ചു നാളായി ഇവർ തമ്മിൽ പിണങ്ങി ലക്ഷ്മിയും മക്കളും അവരുടെ മരുതംകുഴിയിലെ വീട്ടിലായിരുന്നു. ബുധനാഴ്ച രാവിലെ ലക്ഷ്മിയുടെ ആഭരണങ്ങളും വീട്ടു സാധനങ്ങളും എടുത്തുകൊണ്ടു പോകാൻ ബിജു അവരെ ചൊവ്വള്ളൂരിലേക്കു വിളിച്ചു വരുത്തി. മക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ ലക്ഷ്മിയെ തനിച്ച് മുറിക്കുള്ളിലാക്കി ആദ്യം മർദ്ദിക്കുകയും പിന്നീട് റബ്ബർ ഷീറ്റ് തയ്യാറാക്കാൻ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കുകയുമായിരുന്നു എന്ന് ലക്ഷ്മി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പൊള്ളലേറ്റ ഇവർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ബിജുവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഉടൻ അറസ്റ്റിലാകുമെന്ന് വിളപ്പിൽശാല എസ്.എച്ച്.ഒ. അനീഷ് കരീം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/39TQ3yI
via
IFTTT