Breaking

Monday, March 1, 2021

ദക്ഷിണേന്ത്യ ജൂനിയര്‍ അത്‌ലറ്റിക്‌സ്‌; കേരളം രണ്ടാമത്

തേഞ്ഞിപ്പലം: ദക്ഷിണേന്ത്യ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളം രണ്ടാം സ്ഥാനക്കാരായി. തമിഴ്നാട് ചാമ്പ്യൻപട്ടം നിലനിർത്തി. മീറ്റിന്റെ അവസാനദിനത്തിൽ നേടിയ 11 സ്വർണമടക്കം മൊത്തം 28 സ്വർണവും 39 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ 654 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. അപർണ റോയ്, ആൻസി സോജൻ, കെസിയ മറിയം ബെന്നി എന്നിവരുടെ റെക്കോഡുകളാണ് മെഡൽപട്ടികയിൽ കേരളത്തിന്റെ തിളക്കം. മീറ്റിൽ ആകെ 17 റെക്കോഡുകളാണ് പിറന്നത്. അണ്ടർ 14 വനിതാവിഭാഗത്തിൽ മിൻസാര പ്രസാദ് (ഹൈജമ്പ്), അണ്ടർ 18 വനിതാവിഭാഗത്തിൽ കെ.വി. ലക്ഷ്മിപ്രിയ (400മീ. ഹർഡിൽസ്), പി.എസ്. ആദിത്യ (ട്രിപ്പിൾ ജമ്പ്), അണ്ടർ 18 പുരുഷവിഭാഗത്തിൽ മാധവ് ജി. പാട്ടത്തിൽ (400മീ. ഹർഡിൽസ്), വി.എസ്. സെബാസ്റ്റ്യൻ (ട്രിപ്പിൾ), അണ്ടർ 20 പുരുഷ വിഭാഗത്തിൽ ടി. ക്രിസ്റ്റഫർ (1500മീ.), ജിബിൻ തോമസ് (ജാവലിൻ), അണ്ടർ 20 വനിതാവിഭാഗത്തിൽ പി.ഡി. അഞ്ജലി (200മീ.), ആർ. ആരതി (400മീ. ഹർഡിൽസ്), ജി. ഗായത്രി (ട്രിപ്പിൾ), അണ്ടർ 14 പുരുഷവിഭാഗം പി.കെ. വിഷ്ണു (ബോൾ ത്രോ) എന്നിവരാണ് അവസാനദിനം കേരളത്തിനായി സ്വർണം നേടിയത്. 35 സ്വർണവും 42 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെ 722 പോയിന്റ് കരസ്ഥമാക്കിയാണ് തമിഴ്നാട് ജേതാക്കളായത്. 18 സ്വർണവും 10 വെള്ളിയും 14 വെങ്കലവും അടക്കം 334 പോയിന്റ് നേടിയ കർണാടകത്തിനാണ് മൂന്നാം സ്ഥാനം. Content Highlights: Kerala got 2nd spot in 32nd south zone junior athletics championship


from mathrubhumi.latestnews.rssfeed https://ift.tt/3r8qjpg
via IFTTT