മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്സ് 494 പോയന്റ് നേട്ടത്തിൽ 49,594ലിലും നിഫ്റ്റി 153 പോയന്റ് ഉയർന്ന് 14,682ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1297 കമ്പനികുളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ തിരിച്ചുവരവും വെള്ളിയാഴ്ച വൈകീട്ട്പുറത്തുവിട്ട ജിഡിപി നിരക്കുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഒഎൻജിസി, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഐടി സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1ശതമാനവും 1.3ശതമാനവും നേട്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/300hLow
via
IFTTT