Breaking

Monday, June 8, 2020

ഷോപിയാനില്‍ ഏറ്റുമുട്ടല്‍, നാല് ഭീകരവാദികളെ വധിച്ചു, മൂന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ച ഭികരവാദികളുടെ എണ്ണം ഇതോടെ ഒമ്പതായി. ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവർ ഹിസ്ബുൾ മുജാഹിദീൻ ഭീകരരാണെന്നാണ് വിവരം. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരച്ചറിഞ്ഞിട്ടില്ല. അതേസമയം മേഖലയിൽ ആകെ അഞ്ച് തീവ്രവാദികൾ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിനാൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. Content Highlights:Four terrorists gunned down in encounter at Shopians Pinjora; three security officials injured


from mathrubhumi.latestnews.rssfeed https://ift.tt/3cFp6xC
via IFTTT