തൃശ്ശൂർ: വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന മകൾ പഠനത്തിനിടെ മൊബൈൽ ദുരുപയോഗം െചയ്യുമോയെന്ന ആശങ്ക സാമൂഹികമാധ്യമത്തിൽ പങ്കുെവച്ച അമ്മയ്ക്ക്സൈബർ സെല്ലിന്റെ താക്കീതും തലോടലും. ''ഭർത്താവിന് ബാങ്കിൽ പോകണം. എനിക്ക് സ്കൂളിലും. മകൾ വീട്ടിൽ ഒറ്റയ്ക്കാണ്. പഠനത്തിന് അവളുടെ െെകയിൽ മൊബൈലുണ്ട്. ഒറ്റയ്ക്കുള്ള മൊബൈൽ ഉപയോഗം അവളെ ചീത്തയാക്കുമോയെന്നാണ് ഭയം'' -ഇതായിരുന്നു പോസ്റ്റ്. ഇത്തരം പോസ്റ്റുകൾ സാമൂഹികവിരുദ്ധർക്ക് കുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന സന്ദേശം നൽകുമെന്നാണ് സൈബർ സെൽ വിളിച്ചറിയിച്ചത്. പോസ്റ്റ് ഉടൻ പിൻവലിക്കാനും അവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ സാമൂഹികമാധ്യമങ്ങളിലിടാതെ സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചാൽ കരുതലുണ്ടാകുെമന്നും അറിയിച്ചു. പോസ്റ്റിട്ട അമ്മയുടെ വീടിനുസമീപത്തെ പോലീസ് സ്റ്റേഷന്റെ നമ്പറും നൽകിയാണ് സൈബർ സെൽ ആശ്വസിപ്പിച്ചത്. തൃശ്ശൂരിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ അമ്മയ്ക്ക് ഒാൺലൈൻ ക്ലാസിനായി ജൂൺ ആദ്യംമുതൽ സ്കൂളിൽ പോകേണ്ടിയിരുന്നു. ഇതേ സ്കൂളിലെ വിദ്യാർഥിനിയാണ് മകൾ. ലോക്ഡൗണിൽ കുട്ടി വീട്ടിൽ ഒറ്റയ്ക്കായതോടെ മനസ്സുപതറിയാണ് പോസ്റ്റിട്ടതെന്നായിരുന്നു അമ്മ സൈബർ സെല്ലിനു നൽകിയ മറുപടി. മറ്റു സാമൂഹികപ്രശ്നങ്ങൾ ചിന്തിക്കാതെയായിരുന്നു പോസ്റ്റിട്ടത്. സൈബർസെൽ മുന്നറിയിപ്പ് നൽകിയതോടെ ഇവർ പോസ്റ്റ് പിൻവലിച്ചു. Content Highlights:Kerala Police Cyber cell, Online Class, Mobile Phone Use
from mathrubhumi.latestnews.rssfeed https://ift.tt/2MCj8mE
via
IFTTT