ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിൽ സർഫിങ്ങിനിടെ അമ്പതുകാരൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബ്രിസ്ബെയ്നിന് 100 കിലോമീറ്റർ തെക്ക് കിങ്സ്ക്ലിഫിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കിങ്സ്ക്ലിഫിലെ സാൾട്ട് ബീച്ചിൽ രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു ഇയാൾ സർഫിങ്ങിനെത്തിയത്. ഏകദേശം 10.40 ഓടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. മൂന്ന് മീറ്ററോളം നീളമുള്ള സ്രാവായിരുന്നു ആക്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളുടെ ഇടതുകാൽ സ്രാവിന്റെ ആക്രമണത്തിൽ നഷ്ടമായിരുന്നു. സ്രാവ് ആക്രമിക്കുന്നത് കണ്ട സർഫിങ്ങിലേർപ്പെട്ടിരുന്ന മറ്റുള്ളവർ സഹായത്തിനെത്തി. സ്രാവിനെ അകറ്റി ആക്രമണത്തിനിരയായ ആളെ കരയ്ക്കെത്തിച്ചെങ്കിലും ഇയാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീൻസ് ലാൻഡ് സ്വദേശിയാണെന്നും ഏകദേശം അൻപതുവയസ് പ്രായമുണ്ടെന്നും ന്യൂ സൗത്ത് വെയ്ൽസ് അധികൃതർ അറിയിച്ചു. Live aerial image of a shark in waters off Kingscliff in northern NSW after a 50-year-old man died after being bitten by a shark while surfing on Sunday. @nswdpi detected a bull shark in the waters on Friday evening. (Pic ABC 24). @GuardianAus story here: https://t.co/kuh4NhMEN4 pic.twitter.com/mT1ZmPYQwk — Elias Visontay (@EliasVisontay) June 7, 2020 വെള്ളിയാഴ്ച വൈകുന്നേരം കിങ്സ്ക്ലിഫിൽ സ്രാവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കിങ്സ്ക്ലിഫ്, കാബറിറ്റ ബീച്ചുകളിലെ സന്ദർശകരെ ഒഴിപ്പിച്ചു. അടുത്ത ഇരുപത്തിനാല് മണിക്കൂർ നേരത്തേക്ക് ബീച്ചുകൾ അടച്ചു. SLS advise fatal shark bite at KINGSCLIFF, Tweed at 10:41 am on 7 Jun 2020. SLS has closed beach for 24 hours. — SharkSmart (@NSWSharkSmart) June 7, 2020 Content Highlights: Surfer dies after shark attack near Kingscliff in northern NSW
from mathrubhumi.latestnews.rssfeed https://ift.tt/2z9na2v
via
IFTTT