Breaking

Wednesday, June 10, 2020

സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; കൊല്ലത്ത് അധ്യാപകന്‍ അറസ്റ്റില്‍

ഓയൂർ(കൊല്ലം) : അഞ്ചാം ക്ലാസിലെ ഓൺലൈൻ പഠന ക്ലാസ് ഗ്രൂപ്പിൽ സ്കൂൾ അധ്യാപകൻ അശ്ലീല വീഡിയോ ഇട്ടതായി പരാതി. സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ മരുതമൺപള്ളി സ്വദേശി മനോജ് കെ.മാത്യുവിനെ (45) അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബി.ജെ.പി., കെ.എസ്.യു. പ്രവർത്തകർ ഉപരോധസമരം നടത്തി. ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇ.ഇ.ടി.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ പഠനഗ്രൂപ്പിലാണ് സ്കൂളിലെതന്നെ അധ്യാപകൻ ഇട്ട അശ്ലീല വീഡിയോ കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം മലയാളം പഠന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഉടൻ സ്കൂൾ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തന്റെ ഫോണിൽനിന്നാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നുംം അധ്യാപകൻ വിശദീകരണം നൽകി. തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ സ്കൂളിൽ അധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്കൂൾ അധികൃതർ വെളിയം എ.ഇ.ഒ.യ്ക്കും സ്കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി. പൂയപ്പള്ളി പോലീസിൽ പരാതിയും നൽകി. ബി.ജെ.പി. വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രഥമാധ്യാപികയെ ഓഫീസിൽ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചതോടെ സമരക്കാർ പിരിഞ്ഞുപോയി. അധ്യാപകനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. വെളിനല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയം എ.ഇ.ഒ. ഓഫീസ് ഉപരോധിച്ചു. Content Highlights: porn video in online class group, teacher arrested in oyoor kollam


from mathrubhumi.latestnews.rssfeed https://ift.tt/3f9RBVH
via IFTTT