പ്രമുഖ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേ ടിഎം ടെലികോം സേവനദാതാക്കളായ എയർടെൽ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ, എംടിഎൻഎൽ, വൊഡാഫോൺ എന്നവർക്കെതിരെ കോടതിയെ സമീപിച്ചു. പേ ടിഎമ്മിനോട് സാദൃശ്യമുള്ള പേരിൽ എസ്എംഎസ് പുഷ്ചെയ്ത് ഫിഷിങിന് സഹായിച്ചുഎന്നതാണ് പരാതി. നിരവധിപേർ തട്ടിപ്പിനിരയായതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 100 കോടിരൂപ ഇതിലൂടെ നഷ്ടമുണ്ടായതായും പേ ടിഎമ്മിന്റെ ഹർജിയിൽ പറയുന്നു. Paytm, PTYM, PTM, IPAYTN, PYTKYC, BPaytm, FPAYTM, PAYTMB എന്നിങ്ങനെ പേയ്ടിഎമ്മുമായി സാമ്യമുള്ള പേരുകൾ എസ്എംഎസിൽ ചേർത്താണ് തട്ടിപ്പുകൾ വ്യാപകമായി നടന്നത്. ടിലികോം റെഗുലേറ്ററി അതോറിറ്റി 2018ൽ കൊണ്ടുവന്ന ടെലികോം കമേഴ്സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷന്റെ ലംഘനമാണിത്. ടെലിമാർക്കറ്റിങ് കമ്പനികളുടെ രജിസ്ട്രേഷൻ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാത്രമെ ഉപഭോക്താക്കൾക്ക് ടെലികോം കമ്പനികൾ ഇത്തരം എസ്എംഎസുകളും കോളുകളും മറ്റും അനുവദിക്കാവൂ എന്ന് ട്രായിയുടെ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2AnXxeG
via
IFTTT