Breaking

Monday, November 4, 2019

തോന്നുംപോലെ യു.എ.പി.എ.: പിൻവലിക്കൽ കുരുക്കിൽ പോലീസ്

തിരുവനന്തപുരം: നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയൽനിയമം (യു.എ.പി.എ.) തോന്നിയപോലെ ചുമത്തുന്നത് പോലീസിനെ പ്രതിരോധത്തിലാക്കുന്നു. വേണ്ടത്ര ജാഗ്രത കാട്ടാതെയും ധൃതിപിടിച്ചും യു.എ.പി.എ. ചുമത്തിയ കേസുകളിൽ 42 എണ്ണം നിലനിൽക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അധ്യക്ഷനായ സമിതി അടുത്തിടെ കണ്ടെത്തിയിരുന്നു. ചില കേസുകളിലെങ്കിലും അനാവശ്യമായാണ് യു.എ.പി.എ. ചുമത്തിയതെന്നും സമിതി നിരീക്ഷിക്കുകയുണ്ടായി. ഭീകരവാദം തടയാനുള്ള യു.എ.പി.എ. പോലീസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപവുമുയർന്നിരുന്നു. നാടകപ്രവർത്തകൻ കമൽസി ചവറയ്ക്കെതിരേയും മറ്റും ഈ വകുപ്പ് ചുമത്തിയിരുന്നു. ഇതു വിവാദമായതോടെ യു.എ.പി.എ. ചുമത്തിയ കേസുകൾ പരിശോധിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ഇതിനുപുറമേ യു.എ.പി.എ. ചുമത്താൻ ഒട്ടേറെ മാർഗനിർദേശങ്ങളും പുറത്തിറക്കി. അവയിങ്ങനെ: * ജില്ലാ പോലീസ് മേധാവിമാരുടെ മുൻകൂർഅനുമതി വാങ്ങാതെ സ്റ്റേഷൻതലത്തിൽ യു.എ.പി.എ. ചുമത്തരുത്. * യു.എ.പി.എ., രാജ്യദ്രോഹക്കുറ്റം എന്നിവയിൽ പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കുന്നതിനു മുൻപ് ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം. * ശക്തമായ തെളിവുകളുണ്ടെങ്കിലേ ഇവ ചുമത്താവൂ. * കേെസടുക്കുമ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടവും കൂടുതൽ ശ്രദ്ധയും ഉറപ്പുവരുത്തണം. * സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണം. * ഡിവൈ.എസ്.പി./എസ്.പി. തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം നൽകാൻ നടപടിയെടുക്കണം. യു.എ.പി.എ. * 2012 മുതൽ ചുമത്തിയ കേസുകൾ 162 * നിലനിൽക്കില്ലെന്ന് കണ്ടെത്തിയത് 42 * ഇടതുസർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്തവ 25 * പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ആദ്യത്തെ ആറുമാസത്തിനിടെ എടുത്തത് 13 * ഇടതുപക്ഷ തീവ്രവാദ, മാവോവാദി പ്രവർത്തനങ്ങൾ ആരോപിച്ചുള്ളത് 9 കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തെടുത്ത കേസ് 136 * കൂടുതൽ േകസുകൾ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ കേസിന് പ്രധാന കാരണങ്ങൾ മാവോവാദികൾക്ക് സഹായം നൽകി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു മാവോവാദി അനുകൂല പോസ്റ്റർ പതിച്ചു


from mathrubhumi.latestnews.rssfeed https://ift.tt/2PMmar1
via IFTTT