Breaking

Friday, November 1, 2019

തീപ്പിടിത്തം: ചാരമായി ഷുരി കോട്ട

ടോക്യോ: ജപ്പാനിലെ പ്രശസ്തമായ ഷുരി കോട്ടയെ വിഴുങ്ങി തീപ്പിടിത്തം. യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിലുൾപ്പെടുന്നതാണ് ഒകിനാവ ദ്വീപിലെ ഷുരി കോട്ട. അഞ്ഞൂറുവർഷം പഴക്കമുള്ളതാണ് ഈ കോട്ട. റിയുക്യു സാമ്രാജ്യത്തിന്റെ (1949-1879) ഭരണത്തിൽ പണികഴിപ്പിക്കപ്പെട്ടതാണിത്. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. പത്തുമണിക്കൂർനീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ല. തടികൊണ്ടുനിർമിച്ച കോട്ടയുടെ ഏഴ് പ്രധാനകെട്ടിടങ്ങൾ തീപ്പിടിത്തത്തിൽ പൂർണമായി നശിച്ചതായാണ് വിവരം. 2020-ലെ ടോക്യോ ഒളിമ്പിക്സിൽ ദീപശിഖയെത്താനുള്ള ഇടങ്ങളുടെ പട്ടികയിൽ ഷുരിയുമുണ്ടായിരുന്നു.രണ്ടാംലോകയുദ്ധത്തിനിടെ 1945-ൽ അമേരിക്കൻസൈന്യം കോട്ട പൂർണമായി നശിപ്പിച്ചു. 1992-ലാണ് ഇപ്പോഴുള്ള ഭാഗം പുനർനിർമിച്ചത്. 1970 വരെ ഒകിനാവ സർവകലാശാലയായി പ്രവർത്തിച്ചു. രണ്ടായിരത്തിൽ പൈതൃകപ്പട്ടികയിൽ ഇടംനേടി. പിന്നീട് രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36mgY34
via IFTTT