Breaking

Friday, November 1, 2019

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷ മാറ്റി

കോഴിക്കോട്: കണ്ണൂർ, കാസർകോട് ജില്ലകളിലെയും മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വിവിധ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കുസാറ്റ്, എം.ജി. സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട്, എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. .


from mathrubhumi.latestnews.rssfeed https://ift.tt/2JFZ4OZ
via IFTTT